എച്ച്; ഐ.വി. അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ശരീരത്തില്‍ കടന്ന് പെരുകി ക്രമേണ ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകര്‍ക്കുകയും അതുവഴി മനുഷ്യശരീരം വിവിധ രോഗങ്ങള്‍ക്ക് വിധേയമാവുകയും ഖെയ്യുന്ന ദുരവസ്ഥ.
- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍
- അണുവിമുക്തമാക്കാത്ത സൂചി സിറിഞ്ച്.
- അണുബാധയുള്ള രക്തം സ്വീകരിക്കല്‍
- അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്
എച്ച് ഐ.വി അണുബാധ വിഷമങ്ങള്‍
- എച്ച് ഐ.വി തളര്‍ത്തിയ ശരീരവും മനസ്സും.
- തൊഴില്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ തകരുന്ന സാമ്പത്തിക ഭദ്രത.
- വരുമാനം കുറയുന്നത് മുലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാനുള്ള വിഷമം.
- മരുന്നിനും ഭക്ഷണത്തിനും പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം.
- തങ്ങളുടെ പ്രയാസങ്ങള്‍ ഉറ്റവരോട് പോലും തുറന്നുപറയാന്‍ കഴിയാതെ ഉള്ളിലൊതുക്കി കഴിയേണ്ട ദുരവസ്ഥ.
- കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുവാനോ, അവരെ കൈപിടിച്ചുയര്ത്തുവാനോ കഴിയാത്ത കുടുംബ പശ്ചാത്തലം.
എച്ച് ഐ.വി. അണുബാധ തടയേണ്ടതും… എച്ച്.ഐ.വി. ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതും… ആരോഗ്യകരമായ കുടുംബ സാമൂഹിക ബന്ധങ്ങളുടെ നിലനില്പിന് അത്വന്താപേക്ഷിതമാണ്.ഇവരെ സഹായിക്കാന്‍ കൈകോര്‍ക്കുക… സാമുഹിക കൂട്ടായ്മയുടെ അയല്‍കണ്ണികള്‍ തീര്‍ക്കുക കാരുണ്വദീപം സൊസ്റ്റി ഷേര്‍ കെയര്‍ & സോഷ്യല്‍ സയോരട്ട് എച്ച്.ഐ.വി ബാധിതരും സമൂഹത്തിന്റെ ഭാഗ മാണ്. സമൂഹത്തില്‍ മറ്റുള്ളവരെ പോലെ തന്നെ തുല്യമായ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും ഇവര്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ രോഗബാധ ഇവരുടെ ജീവിതത്തെ പുറകോട്ട് അടിക്കുകയാണ്. വേണ്ടത്ര സ്നേഹവും പരിചരണവും നല്കിയാല് ഇവര്‍ക്കും ഇവരുടെ ആശ്രിതര്‍ക്കും ഒരു നല്ല ജീവിതം നയിക്കാന്‍ കഴിയും. ഈ തിരിച്ചറിവാണ് ഗുണഭോക്താക്കളായ അവരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെ ടുത്തിക്കൊണ്ട് കാരുണ്യദീപം സൊസൈറ്റി രൂപീകരണ ത്തിന് ആധാരം. പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ചിറ്റൂര്‍ മേഖലയിലെ 13 പഞ്ചായത്തും ചിറ്റൂര്‍ – തത്തമംഗലം നഗര സഭയും ഉള്‍പ്പെടുന്നതാണ് സൊസൈറ്റിയുടെ പ്രവര്‍ത്തന പരിധി.
സേവനങ്ങൾ
- സാജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുക.
- പോഷകാഹാര കിറ്റ് നല്കി പ്രതിരോധശേഷി ഉറപ്പുവരുത്തുക.
- കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുക ഉന്നത വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക.
- കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കാ൯ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ഏര്‍പ്പാടാക്കുക.
- ആശയവിനിമയത്തിനും വിഷമങ്ങള്‍ പങ്കുവയ്ക്കുന്നതിനും കുടുംബ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക.
- കുടുംബങ്ങള്‍ക്ക് വ്യക്തിഗതമായും, കൂട്ടായും കാണ്‍സിലിംഗ് നല്‍കുക.
- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വ്യക്തിത്വ വികസന ക്ലാസ്സുകളും, റെസിഡന്‍ഷ്യല്‍ ക്യാമ്പുകളും സംഘടിപ്പിക്കുക.
- സര്‍ക്കാര്‍ / സര്‍ക്കാരിതര ആനുകൂല്യങ്ങള്‍ ലദ്യമാക്കുന്നതിന് സഹായിക്കുക .
- സാമൂഹ്യ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കുകസാമൂഹ്യ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കുക.
കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത സുമനസ്സ്ുകളുടെയും ബഹുജനങ്ങളുടെയും സര്‍ക്കാര്‍ /സര്‍ക്കാരിതര വകുപ്പുകളുടെയും പിന്തുണയോടെകൂടി ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയെന്നതാണ് കാരുണ്യ ദീപം സൊസൈറ്റിയുടെ ലക്ഷ്യം.
എങ്ങനെ സഹായിക്കാം
- വർഷം / പ്രതിമാസം ഒരു നിശ്ചിത തുക ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുക.
- ഓരോ മാസവും നടക്കുന്ന കുടുംബ കൂട്ടായ്മയ്ക്കുള്ള ഉച്ചഭക്ഷണം സ്പോണ്സര് ചെയ്യുക.
- ഓരോ മാസവും കുടുംബങ്ങള്‍ക്ക് നല്കുന്ന പോഷകാഹാര കിറ്റിനുള്ള അരി, ധാന്യങ്ങള്‍ തുടങ്ങിയവ താങ്കളുടെ വകയായി നല്‍കുക.
- ഇവരുടെ കുട്ടികള്‍ക്ക് വേണ്ടി നോട്ടുബുക്ക് യൂണിഫോം മറ്റ് പഠനോപകരണങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവ സ്പോണ്സര് ചെയ്യുക.
- ഇവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കുക.
- സൊസൈറ്റിയുടെ വാര്‍ഷിക മെമ്പര്‍ഷിപ് എടുത്തുകൊണ്ട് നിങ്ങള്‍ക്കും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.
- ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഞങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക.